Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ശ്രീറാം മറവി അഭിനയിച്ചാൽ കണ്ട് പിഠിക്കാൻ ബുദ്ധിമുട്ടാണ്’

‘ശ്രീറാം മറവി അഭിനയിച്ചാൽ കണ്ട് പിഠിക്കാൻ ബുദ്ധിമുട്ടാണ്’
, ശനി, 10 ഓഗസ്റ്റ് 2019 (16:08 IST)
മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ ആണെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ഇപ്പോഴിതാ, ഗുരുതര പ്രത്യാഘാതങ്ങളെ ഒഴിവാക്കാനുള്ള അഭിനയമായി ചിലർ മറവിയെ കൂട്ട് പിടിക്കാറുണ്ട്. കൃത്യമായി ചെയ്താൽ കണ്ട് പിടിക്കാൻ ക്ലേശകരമാണെന്ന് പറയുകയാണ് മനോരോഗ വിദഗ്ധൻ സി.ജെ. ജോൺ.
 
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനീഷ്യ. മദ്യത്തിന്റെയോ മറ്റ് ലഹരിയുടെയോ ആധിക്യത്തിൽ അതിന് അടിമപ്പെട്ട വേളയിലെ കാര്യങ്ങൾ ആവിയായി പോകുന്ന മെമ്മറി ബ്ലാക്ക് ഔട്ട് ഒരു സാധ്യതയാണ്. ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയിലോ ഹിസ്റ്ററിയിലോ ഉണ്ടാകണം. 
 
ഒരു പ്രത്യേക സാഹചര്യത്തിൽ ഹ്രസ്വമായ റിട്രോഗ്രേഡ് അംനീഷ്യ ഉണ്ടായിയെന്നുളളത് ഉത്തരവാദിത്തപ്പെട്ട ജോലികളിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല. തലച്ചോറിന് കുലുക്കം സംഭവിക്കുന്ന വിധത്തിൽ ആഘാതം തലക്ക് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇത് ഉണ്ടാകാറുണ്ട്. പോസ്റ്റ് കൺകഷൻ അവസ്ഥയിൽ സ്‌കാനിംഗിൽ പരുക്ക് കാണണമെന്നില്ല. ഓർമകൾ തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യാം. തൂങ്ങി മരിക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നവർ കെട്ടി തൂങ്ങിയ കാര്യം മറന്നേക്കാം. താൽക്കാലികമായി തലച്ചോറിലേക്ക് രക്തയോട്ടം കുറയുന്നതിന്റെ ഫലമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാണാസുരസാഗർ അണക്കെട്ട് തുറന്നു; ജനങ്ങളെ മാറ്റി പാർപ്പിച്ചു - മുന്‍‌കരുതലുകള്‍ സ്വീകരിച്ച് അധികൃതര്‍