സ്വത്ത് സഹോദരിക്ക് നൽകിയെന്ന് തെറ്റിദ്ധരിച്ചു; അമ്മയെ മകൻ വെട്ടിക്കൊന്നു

സഹോദരിക്ക് അമ്മ സ്വത്ത് നല്‍കിയെന്ന് ആരോപിച്ച് അനില്‍ കുമാര്‍ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.

ഞായര്‍, 25 ഓഗസ്റ്റ് 2019 (14:58 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. എറണാകുളം കോതമംഗലത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായിനി (61)യാണ് കൊല്ലപ്പെട്ടത്.സഹോദരിക്ക് അമ്മ സ്വത്ത് നല്‍കിയെന്ന് ആരോപിച്ച് അനില്‍ കുമാര്‍ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.
 
ശനിയാഴ്ച രാത്രിയിലും ഇതേ കാരണം പറഞ്ഞ് ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് അനില്‍ കുമാര്‍ വാക്കത്തി ഉപയോഗിച്ച് കാര്‍ത്ത്യായിനിയെ വെട്ടുകയായിരുന്നു. കൊലപാതക്കത്തിന് ശേഷം അനില്‍ കുമാര്‍ പൊലീസില്‍ കീഴടങ്ങി. ഫോറന്‍സിക് സംഘം സംഘവസ്ഥലത്ത് പരിശോധന നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ബെയർ ഗ്രിൽസിന് എങ്ങനെ ഹിന്ദി മനസ്സിലായി; മോദി പറയുന്നു