Publish Date: Thu, 30 May 2019 (18:03 IST)
Updated Date: Thu, 30 May 2019 (18:04 IST)
മറവി രോഗത്തിന് അടിമയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലത്ത് അഞ്ചാലുമൂട് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മറവിരോഗ ബാധിതയായ അമ്മയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.
കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകനെന്ന് പൊലീസ് പറഞ്ഞു. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പ്രതിയെ അറസ്റ്റ് ചെയ്ത അഞ്ചാലുമൂട് പോലീസ് പറഞ്ഞു.