Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (14:10 IST)
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. പശ്ചിമ ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത് 24ലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

അബ്ദുല്‍ ഹസന് ‍(26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സക്കീര്‍ ഹുസൈനും (45) ഇയാളുടെ ഭാര്യ മര്‍ജിന ബീബിയും (36) അറസ്‌റ്റിലായി.

ഈ മാസം അഞ്ച് മുതലാണ് അബ്ദുള്‍ ഹസ്സനെ കാണാതായത്. പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെ വരമ്പില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹം വെട്ടിനുറുക്കി വരമ്പില്‍ താഴ്‌ത്തിയ നിലയിലായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ടത് ഹസനാണെന്ന് വ്യക്തമായതോടെയാണ് കൊലയ്‌ക്ക് പിന്നില്‍ സക്കീര്‍ ഹുസൈനാണെന്ന് പൊലീസിന് വ്യക്തമായത്. ഹസനും മര്‍ജിനയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ഹസനെ വിളിച്ചു വരുത്തിയെന്നും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് കൊല നടത്തുകയുമായിരുന്നെന്ന് സക്കീര്‍ ഹുസൈന്‍ പൊലീസിന് മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments