Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി; കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി; കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി; കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു
കോട്ടയം , ബുധന്‍, 7 നവം‌ബര്‍ 2018 (12:15 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കുമെന്നും
കോട്ടയം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി.

ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗ രേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും. കെവിൻ വധം ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തിരുന്നു.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍, ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്. തുടർന്ന് ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കി പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ 12 പേർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ വീഴ്‌ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തിയാകാത്ത കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; പരാതി മുക്കി കെപിസിസി - നടപടിയെടുത്ത് പൊലീസ്