Webdunia - Bharat's app for daily news and videos

Install App

ഹോസ്‌റ്റലില്‍ തര്‍ക്കം; സഹപാഠിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു - ദേഷ്യം മാറാതെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ടടിച്ചു

Webdunia
ബുധന്‍, 31 ജൂലൈ 2019 (17:40 IST)
വാക്കുതർക്കത്തെ തുടർന്ന് വിദ്യാർഥിയെ സഹപാഠി കത്രിക ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി.  തമിഴ്നാട്ടിലെ കൊടൈക്കനാലിലെ ഭാരതീയ വിദ്യാഭവൻസ് ഗാന്ധി വിദ്യാശ്രം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കപിൽ രാഘവേന്ദ്ര (16) ആണ് മരിച്ചത്.

ഹോസ്‌റ്റലിലെ ഭക്ഷണം വിതരണം ചെയ്യുന്ന മുറിയില്‍ വെച്ചാണ് തര്‍ക്കമുണ്ടായത്. കത്രിക ഉപയോഗിച്ചു കുത്തിയ ശേഷം കപിലിനെ ക്രിക്കറ്റ് സ്‌റ്റം‌പ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയായ വിദ്യാര്‍ഥിയെ കസ്‌റ്റഡിയിലെടുത്ത് സെലത്തെ ജുവനൈൽ ഹോമിലാക്കി.

ഗുരുതരമായി പരുക്കേറ്റ കപിലിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സ്വദേശിയാണ് കപിൽ. പ്രതി വിരുദനഗര്‍ സ്വദേശിയാണ്. കൊല നടത്തിയ വിദ്യാര്‍ഥി മുമ്പും നിരവധി അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments