ഉന്നാവോ കേസിലെ പെൺകുട്ടിയുടെ ബന്ധു കഴിഞ്ഞ ഒരു വർഷമായി പൊലീസിനും ജില്ലാ അധികൃതർക്കും നൽകിയത് 35 ഓളം പരാതികളെന്ന് റിപ്പോർട്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് അയച്ച കത്ത് ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ പെൺകുട്ടിയുടെ ബന്ധുവാണ് ഇത്രയധികം പരാതികൾ നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.യുടെ ആളുകള്‍ തങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വ്യക്തമാക്കുന്ന പരാതികളിൽ പക്ഷേ യാതോരു നടപടിയും ഉണ്ടായിട്ടില്ല. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും അറസ്റ്റു ചെയത് ജയിലിലിടുകയും ചെയ്ത ശേഷമാണ് ഭീഷണി വർധിച്ചതെന്ന് ഇവർ പറയുന്നു.
എം എൽ എയുടെ ആളുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ വ്യക്തമാക്കുന്നു. പരാതികള്‍ രജിസ്‌ട്രേഡ് പോസ്റ്റായിട്ടും പോലീസിന്റെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയുമാണ് നല്‍കിയതെന്നാണിവർ പറയുന്നത്.