മറ്റൊരാളുമായുള്ള ബന്ധം അച്ഛനോട് പറയും എന്ന് ഭീഷണിപ്പെടുത്തി, മകനെ കൊലപ്പെടുത്തി അമ്മ

ഞായര്‍, 23 ഫെബ്രുവരി 2020 (10:48 IST)
ഹൈദെരബാബ്: മറ്റൊരു പുരുഷനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയ ഒൻപതുവയസുകാരൻ മകനെ യുവതി കൊലപ്പെടുത്തി. തെലങ്കന്നയിലെ നാൽഗോണ്ട ജില്ലയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ക്രൂരമായ സംഭവം. 
 
യുവതിയുടെ ഭർത്താവ് കുഴൽ കിണർ ജോലിക്കാരനായിരുന്നു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതി മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തിയിരുന്നു. ഇത് അച്ഛനോട് പറയും എന്ന് മകൻ ഭീഷണിപ്പെടുത്തിയതോടെ ഒൻപതുകാരനെ അമ്മ ടവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും. യുവതിയെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയുമായിരുന്നു. താൻ കുഞ്ഞിൻ കൊലപ്പെടുത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആകെയുള്ളത് 160 കിലോ സ്വർണം, യുപിയിൽ വൻ‌ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടിലെന്ന് ജിയോളജിക്കൾ സർവ്വേ ഓഫ് ഇന്ത്യ