Webdunia - Bharat's app for daily news and videos

Install App

തെലങ്കാനയിൽ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതികളായ 4 പേർ അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്
ശനി, 30 നവം‌ബര്‍ 2019 (16:20 IST)
ഹൈദരാബാദിൽ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് പാഷ, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകസാവുലു എന്നിവരാണ് പ്രതികൾ. ഇവർ ലോറി ഡ്രൈവർമാരായും ക്ലീനർമാരായും പ്രവർത്തിക്കുന്നു.  
 
രാത്രി 9: 20 ഓടെ വാഹനത്തിന്റെ ടയർ പഞ്ചറാക്കിയതിനെ തുടർന്ന് നാല് പുരുഷന്മാരും യുവതിയെ സഹായിക്കാം എന്ന് വാഗ്ദാനം നൽകിയതായി പൊലീസ് പറയുന്നു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മൃഗഡോക്ടറെ ഇവർ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന് പൊലീസ് പറയുന്നു.
 
വൈകുന്നേരം 6: 15 ഓടെ, യുവതി ബൈക്ക് പാർക്ക് ചെയ്യുന്നത് കണ്ട ഇവർ ലൈംഗിക പീഡനത്തിന് പദ്ധതിയിട്ടു. അവർ യുവതിയുടെ ഇരുചക്രവാഹനം പഞ്ചർ ചെയ്തു. രാത്രി 9:00 ന് ശേഷം അവൾ തിരിച്ചെത്തിയപ്പോൾ, അത് നന്നാക്കാൻ സഹായിക്കാമെന്ന് ആരിഫും ശിവയും വാഗ്ദാനം ചെയ്തു.
 
വിശ്വാസം നേടാൻ, ശിവ കുറച്ച് മിനിറ്റ് നേരത്തേക്ക് ബൈക്ക് എടുത്ത് പോയി വന്നു എന്നിട്ട് കടകളൊന്നും തുറന്നിട്ടില്ലെന്ന് പറഞ്ഞു. ഈ സമയത്താണ് യുവതി സഹോദരിയെ വിളിച്ച് തനിക്ക് ഭയം തോന്നുന്നുണ്ടെന്ന് പറഞ്ഞത്. മിനിറ്റുകൾക്ക് ശേഷം, അവളെ സമീപത്തെ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പുരുഷന്മാർ അവളെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഷംഷാബാദിലെ ഒരു തുറസ്സായ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments