Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാർഹിക പീഡനത്തിന് പരാതി നൽകി; യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, സംഭവം മലപ്പുറത്ത്

ഇന്നലെ ഉച്ചയ്ക്കു 2 മണിക്ക് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിർമാണ ശാലയിലെത്തിയാണ് ഭർത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്‌റഫ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Malappuram
ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ വേരുപാലം സ്വദേശി പാലൊളി വീട്ടിൽ ഫൗസിയയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇന്നലെ ഉച്ചയ്ക്കു 2 മണിക്ക് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിർമാണ ശാലയിലെത്തിയാണ് ഭർത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്‌റഫ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കടന്നുകളയാനൊരുങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
 
6 വർഷം മുൻപ് വിവാഹിതരായ ഇരുവരും കഴിഞ്ഞ 2 വർഷത്തോളമായി അകന്നു കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവർക്കു 2 മക്കളുണ്ട്.മദ്യപിച്ചെത്തി വീട്ടില്‍ പതിവായി ഭാര്യയേയും മക്കളേയും മര്‍ദിച്ചരുന്ന പ്രതിക്കെതിരെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് അഷ്റഫ് രണ്ടു മാസത്തോളം ജയിലിലായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെയിലും കുർബാനിയും പൂർത്തിയാക്കാമെന്ന് ഷെയ്ൻ, ഒത്തുതീർപ്പ് സംഭവിക്കുമോ? - സഹായം തേടി സംവിധായകൻ ശരത്