Webdunia - Bharat's app for daily news and videos

Install App

കൗമാരക്കാരികള്‍ തമ്മിലുള്ള പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു

കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (15:50 IST)
കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം മൂലം നഷ്ടമായത് നാല് വയസുകാരിയുടെ ജീവന്‍. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൗ ജില്ലയിലെ താമസക്കാരനായ ബദരി സേത്തിന്റെ മകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
മൗ ജില്ലയില്‍ തന്നെയുള്ള വാരിസ് ഹുസൈന്റെ 15 വയസുകാരിയായ മൂത്ത മകളും ബദരി സേത്തിന്റെ 16 വയസുള്ള മകളും സ്വവര്‍ഗാനുരാകികളായിരുന്നു. എന്നാല്‍ ഈ ബന്ധം ഹുസൈന്‍ ശക്തമായി എതിര്‍ക്കുകയും മകളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ തന്റെ കൂട്ടുകാരിയെ കാണാത്തതിനെ തുടര്‍ന്ന് സേത്തിന്റെ മകള്‍ ഹുസൈന്റെ വീട്ടിലെത്തി.
 
എന്നാല്‍ ആ സമയത്ത് ഹുസൈന്റെ ഇളയമകളായ ഇസ്മത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മത്തിനോട് സഹോദരിയെ പറ്റി ചോദിച്ചപ്പോള്‍ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം വെച്ച കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി ഇരുപത് മിനുട്ടോളം കുട്ടിയുടെ മുഖം പൊത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്വാസം കിട്ടാതെ കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.   
 
ഇസ്മത്തിന്റെ മൃതദേഹം ബദരി സേത്ത് എന്ന വ്യക്തിയുടെ വീടിന് സമീപം തടികൊണ്ട് മറച്ച് നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ബദരി സേത്തിനെയും മകന്‍ മനീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ തന്റെ അച്ഛനും സഹോദരനും അറസ്റ്റിലായതിന് പിന്നാലെ ബദരി സേത്തിന്റെ മകള്‍ പൊലീസില്‍ കുറ്റം സമ്മതിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments