Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നോടു പിണങ്ങി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ഭാര്യയെ പാട്ടുപാടി മയക്കി ഭർത്താവ്!

ഭാര്യയെ പാട്ടുപാടി മയക്കിയ ഭർത്താവ്!

പ്രണയം
, ശനി, 18 നവം‌ബര്‍ 2017 (16:22 IST)
ഇണക്കമുള്ളിടത്തേ പിണക്കവുമുള്ളുവെന്നത് ഒരു പഴയ ചൊല്ലാണ്. അത്തരമൊരു സംഭവമാണ് ത്ധാൻസി പൊലീസ് സ്റ്റേഷനിൽ സംഭവിച്ചത്. കുടുംബവഴക്കിനെ ചൊല്ലി പിണങ്ങിയ ഭർത്താവും ഭാര്യയുമാണ് കഥാനായകർ. 
 
ഭർത്താവുമായി പിണങ്ങിയ ഭാര്യ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. മാസങ്ങൾക്ക് മുൻപേ നടന്ന പരാതി തീർപ്പാക്കാൻ പൊലീസ് വിളിച്ച് വരുത്തിയതായിരുന്നു ഇരുവരേയും. എന്നാൽ, സ്റ്റേഷനിൽ വെച്ച് ഭർത്താവ് ഒരു കിടിലൻ പാട്ട് പാടുകയായിരുന്നു. പാടി പാറ്റി വന്നപ്പോൾ ഭാര്യയുടെ പിണക്കം ഇല്ലാതായി. 
 
യുവതി പരാതിയില്ലെന്നു കൂടി പറഞ്ഞതോടെ പൊലീസിന്റെ പണി കുറഞ്ഞു. ഇരുവരും ഒരുമിച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു. ഡൽഹി പൊലീസിലെ ഐ പി എസ് ഓഫീസറായ മധു വർമ്മയാണ് ഈ സംഭവങ്ങൾ പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിമുനയില്‍ നിര്‍ത്തി ബലാൽസംഗം ചെയ്തത് അമ്പതോളം സ്ത്രീകളെ; സോഫ്റ്റ്‌വെയർ എൻജിനീയര്‍ അറസ്റ്റില്‍