Webdunia - Bharat's app for daily news and videos

Install App

സ്വർണാഭരണങ്ങളിൽ പ്രേതബാധയെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ഒഴിപ്പിയ്കാൻ പൂജ, 100 പവനും എട്ട് ലക്ഷവുമായി സ്ത്രീ കടന്നു

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (11:25 IST)
ചെന്നൈ: സ്വർണാഭരണങ്ങളിൽ പ്രേതബാധയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ഒഴിപ്പിയ്ക്കൻ പൂജയെന്ന വ്യജേന നൂറുപവൻ സ്വർണവും എട്ട് ലക്ഷം രൂപയുമായി സ്ത്രീ കടന്നു, ചെന്നൈ നിലങ്കരൈയിലാണ് സംഭവം ഉണ്ടായത്. ബിസിനസുകാരനായ ശിവകുമാറിനെയും ബന്ധുക്കളെയുമണ് സ്ത്രീ കബളിപ്പിച്ചത്. സംഭവത്തിൽ നാരായണി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സാരിയിൽ തീ പടർന്നുണ്ടായ അപകടത്തിൽ ശിവകുമാറീന്റെ ഭാര്യ മരിച്ചിരുന്നു. ഇത് സ്വർണാഭരണത്തിൽ കൂടിയ ബാധ കാരണമാണെന്ന് അയൽവാസിയായ നരയണി പറഞ്ഞു വിശ്വസിപ്പിയ്ക്കുകയായിരുന്നു. 
 
നരായണിയുടെ പൂജ ഫലിച്ചിട്ടുണ്ട് എന്ന് ചില അയൽവാസികളും കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. തുടർന്ന് പരിഹാര പൂജയ്ക്കായി പതിനൊന്നര പവന്‍ ആഭരണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. നാൽപ്പത്തഞ്ച് ദിവസം കഴിഞ്ഞ് തിരികെ നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആത്മാക്കള്‍ പോയിട്ടില്ലെന്ന് ഒരു കൊല്ലം വേണ്ടിവരുമെന്നും പിന്നീട് കുടുംബത്തെ അറിയിച്ചു. 
 
ബന്ധുക്കളുടെ വീടുകളിലും ആത്മാക്കള്‍ എത്തിയെന്ന് ധരിപ്പിച്ച് നാരായണി അവരില്‍നിന്നും ആഭരണങ്ങളും പണവും വാങ്ങി. ആറു മാസത്തിനിടെ 90 പവന്‍ സ്വര്‍ണവും ആറു ലക്ഷം രൂപയുമാണ് വിവിധ ബന്ധുക്കളില്‍നിന്നായി വാങ്ങിയത്. 2019 പകുതിയായിട്ടും ആഭരണങ്ങള്‍ തിരിച്ചുകിട്ടാതായതോടെ പല തവണ നാരയണിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2020 തുടക്കത്തിൽ ഇവർ മുങ്ങുകയായിരുന്നു. സ്വർണം ഇവർ വിറ്റിരുന്നു. ആഭരണ വ്യാപാരി ഇത് ഉരുക്കി വിൽക്കുകയു ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments