Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 81 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 48,648 പേർക്ക് രോഗബാധ, 57,386 രോഗമുക്തർ

രാജ്യത്ത് കൊവിഡ് ബാധിതർ 81 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 48,648 പേർക്ക് രോഗബാധ, 57,386 രോഗമുക്തർ
, വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:51 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 48,648 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷത്തോട്ട് അടുക്കുകയാണ്. 80,88,851 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിയ്ക്കുകയാണ്. 57,386 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.  
 
563 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,21,090 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 74 ലക്ഷത്തോട് അടുക്കുകയാണ് എന്നത് ആശ്വാസകരമാണ്. 73,73,375 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 5,94,386 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,64,648 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 10,77,28,088 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ ഉന്നതാധികാര തസ്തികകള്‍ മുസ്ലീം സമുദായം തട്ടിയെടുക്കുന്നു: പിസി ജോര്‍ജ്