Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000രൂപയും കവർന്നു

ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000രൂപയും കവർന്നു
, ശനി, 16 ഫെബ്രുവരി 2019 (12:40 IST)
ആലുവ: ആലുവയിൽ വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോഷ്ടാക്കൾ 100 പവനും 70,000 രൂപയും കവർന്നു ആലുവ സർക്കാർ അശുപത്രിയിലെ ഡോക്ടറായ ഗ്രേസ് മാത്യുസിന്റെ വീട്ടിൽ ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് കവർച്ച നടന്നത്. 
 
മുഖമ്മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. തുടർന്ന് മദ്യക്കുപ്പി പൊട്ടിച്ച് ഡോക്ടറുടെ കഴുത്തിൽ ചൂണ്ടി അലമാരയിൽ ഉണ്ടായിരുന്ന സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. വിവാഹാവശ്യത്തിനുവേണ്ടി ബാങ്ക് ലോക്കറിൽനിന്നും എടുത്ത സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.
 
ഡോക്ടർ ധരിച്ചിരുന്ന ആഭരണങ്ങളും ഇവർ ഊരി വാങ്ങി. മോഷ്ടാക്കളിൽനിന്നും രക്ഷപ്പെട്ട് ഡോക്ടർ ബഹളമുണ്ടക്കിയതിനെ തുടർന്ന് അയൽ‌ക്കാർ ഓടിയെത്തി എങ്കിലും അപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലീവ് തീരും മുൻപേ വിളി എത്തി, നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നു’- വൈറലായി ഒരു ജവാന്റെ കുറിപ്പ്