രാത്രി വീട്ടിൽ കള്ളൻ കയറുന്നത് ഗൾഫിലിരുന്ന് കണ്ടു, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (15:49 IST)
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളനെ കുടുക്കിയത് ഗൾഫിലെ ഉടമ. കോഴിക്കോട് ഫറോക്കിലാണ് സംഭവം ഉണ്ടായത്. മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാലിൽ തകർത്ത് ഉള്ളിൽ പ്രവേശിക്കുന്നത് സ്മാർട്ട്ഫോണിലൂടെ ഗൾഫിലിരുന്ന് ഉടമ മുഹമ്മദ് അലിയാസ് കണ്ടു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ അലിയാസിന്റെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
 
സിസിടിവി ക്യമറകൾ ശ്രദ്ധയിപ്പെട്ട മോഷ്ടാക്കൾ ക്യാമറകളും ലൈറ്റും തകർത്തു എങ്കിലും. വാതിൽ തകർത്ത് മോഷ്ടാക്കൾ ഉള്ളിൽ കയറുന്നതിന്റെയും അലമാരയിൽനിന്നും സാധനങ്ങൾ വാരി വലിച്ചിടുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു കണ്ട ഉടമ. പ്രദേശത്ത് തന്നെ താമസിക്കുന്ന സഹോദരൻമരെയും അയൽ വാസികളെയും വിളിച്ച് കാര്യം പറയുകയായിരുന്നു.
 
അലിയാസിന്റെ സഹോദര‌ന്മാരും പ്രദേശവാസികളും സംഘം ചേർന്നെത്തിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് തമിഴ്നാട് സ്വദേശിയായ മുരുകനെ പിടികൂടിയത്. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

അടുത്ത ലേഖനം
Show comments