Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാർ കൂൺ കഴിച്ചാൽ ? ഇക്കാര്യം അറിയൂ !

പുരുഷന്മാർ കൂൺ കഴിച്ചാൽ ? ഇക്കാര്യം അറിയൂ !
, ചൊവ്വ, 24 ഡിസം‌ബര്‍ 2019 (13:39 IST)
ആളുകൾ എറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. പലപ്പോഴും മാംസാഹരങ്ങൾക്ക് പകരമായി നമ്മപ്പ് കണ്ടെത്തുന്നത് കൂണിനെയാണ്. എന്നാൽ കൂൺ കഴിക്കുന്നത് പുരുഷമാർക്ക് നല്ലതാണോ ? സംശയംറേതും വേണ്ട കൂൺ കഴിക്കുന്നത് പുരുഷൻമാർക്ക് ഏറെ ഗുണം ചെയ്യുതായി കണ്ടെത്തിയിരിക്കുകയാണ് പഠനം. 
 
പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ കൂൺ സഹായിക്കുന്നതായാണ് ജപ്പാനിലെ ടോഹോകു യൂണിവേഴിസിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെൽത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 40നും 79നും ഇടയില്‍ പ്രായമുളള 36,499 പുരുഷന്മാരിലാണ് ഗവേഷകർ പഠനം നടത്തിയത്. 
 
കൂൺ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം കുറഞ്ഞതായി കണ്ടെത്തി. ആഴ്ചയിൽ മൂന്നോ അതിലധികമോ തവൺ അകൂൺ കഴിച്ചവരിൽ ഇത് 17 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്
 
അതുമാത്രമല്ല,കൂണിന്റെ ഗുണങ്ങൾ. കൂണിൽ അടങ്ങിയിരിക്കുന്ന സെലേനിയം ശരീരത്തിലെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇരുമ്പിന്റെ വലിയ കലവറയാണ് കൂൺ. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്ബും മഷ്റൂമില്‍നിന്ന് ലഭ്യമാകും. മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരഭാരം കുറക്കണോ,പപ്പായ ശീലമാക്കു