Publish Date: Mon, 08 Jun 2020 (11:55 IST)
Updated Date: Mon, 08 Jun 2020 (11:57 IST)
കൊല്ലം: ആയൂരിൽ അമ്മയും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി മോഷണത്തിന് ശ്രമിച്ച കള്ളൻ കാലുതെറ്റി കിണറ്റിൽവീണു. നാട്ടുകാർ ഓടിക്കുടിയതോടെ രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് കള്ളൻ കിണറ്റിൽ വീണത്. കാരാളികോണം കുഴിവിള ബംഗ്ലാവില്‍ പരേതനായ നൗഷാദിന്റെ വീട്ടിലാണ് സംഭവം.
നൗഷാദിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ താമസം നിസ്കരിയ്ക്കുന്നതിനായി ശരീരം വൃത്തിയാക്കുന്നതിനിടെയാണ് മകൻ മുഹമ്മദ് കള്ളനെ കണ്ടത്. മോഷ്ടാവിനെ കണ്ടത്. ഭയന്ന കുട്ടി കുളിമുറിയിലേക്ക് ഓടിക്കയറി നിലവിളിച്ചു. കുളിമുറിയുടെ വാതില്‍ തകർത്ത് അകത്ത് കടന്ന് മോഷ്ടാവ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദം കേട്ട് വീട്ടിലെ ജനാല തുറന്ന് പുറത്തേക്ക് നോക്കിയ നൗഷാദിന്റെ പെണ്‍മക്കളെയും ശബ്ദമുണ്ടാക്കിയാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പൈപ്പിലൂടെ കയറി രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവ് പൈപ്പൊടിഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കള്ളനെ പുറത്തെടുത്ത് പൊലീസിൽ ഏൽപ്പിച്ചത്.
വെബ്ദുനിയ ലേഖകൻ
Publish Date: Mon, 08 Jun 2020 (11:55 IST)
Updated Date: Mon, 08 Jun 2020 (11:57 IST)