Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു
ചണ്ഡീഗഡ് , വ്യാഴം, 7 ജൂണ്‍ 2018 (15:32 IST)
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തുകൊന്നു.  ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ ഭട്ടുകലൻ ബ്ലോക്കിലെ ഗ്രാമത്തിലാണ് സംഭവം.

മൂന്നംഗ സംഘമാണ് പെണ്‍കുട്ടിയെ ക്രൂരമയി പീഡിപ്പിച്ചത്. ഇവരിലൊരാള്‍ പ്രായപൂർത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലക്കുറ്റവും പോക്സോ വകുപ്പുകളുമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടിക്ക് വിഷം നല്‍കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിച്ചു.

പെണ്‍കുട്ടിക്ക് സുഖമില്ലെന്നും മരുന്ന് നല്‍കിയെന്നുമാണ് ജോലിക്കു ശേഷം മടങ്ങിയെത്തിയ മാതാപിതാക്കളോട് പ്രതികള്‍ പറഞ്ഞത്. ഇതിനു ശേഷം ഇവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പീഡനം നടന്നതായും വിഷം ഉള്ളില്‍ എത്തിയതായും കണ്ടെത്തി. തുടര്‍ ചികിത്സകള്‍ ആരംഭിക്കും മുമ്പെ കുട്ടി മരിക്കുകയും ചെയ്‌തു.

അതേസമയം, പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്തയാളെ വിഷം ഉള്ളിൽ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ട്രംപുമായി കൂടിക്കാഴ്ച നടത്താൻ കിം യാചിച്ചു": ട്രംപിന്റെ അഭിഭാഷകൻ