രണ്ടര വയസുകാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, കൈകള്‍ തല്ലിയൊടിച്ചു - രണ്ടു പേര്‍ കസ്‌റ്റഡിയില്‍!

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (13:30 IST)
കുടുംബത്തോടുള്ള വൈരാഗ്യത്തിന്റെ പേരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ മാസം 31നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് കുട്ടിയുടെ മൃതശരീരം തപ്പാൽ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. കൈകൾ ഒടിഞ്ഞ നിലയിലായിരുന്നു. അതേസമയം കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പ്രതികളിലൊരാൾ അയൽവാസിയായ സാഹിദ് എന്നയാളാണ്. ഇയാളുമായി കുട്ടിയുടെ അങ്കിളിനും മുത്തശ്ശനും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് കരുതപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments