Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെളിവ് ഇയര്‍ഫോണില്‍; യുവതിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിന് ലണ്ടനില്‍ തടവ് ശിക്ഷ

rape case
ലണ്ടന്‍ , ബുധന്‍, 5 ജൂണ്‍ 2019 (19:59 IST)
യുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ തടവ് ശിക്ഷ. സ്‌പെയിനില്‍ വെച്ച് പിടിയിലായ അജയ് റാണ(35) എന്നയാള്‍ക്കാണ് യുകെ കോടതി ഏഴുവര്‍ഷം തടവ് വിധിച്ചത്.

2017 ഡിസംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പുലര്‍ച്ചെ അഞ്ചുമണിക്ക് വാഹനം കാത്തുനിന്ന യുവതിക്ക് അജയ് ലിഫ്‌റ്റ് വാഗ്ദാനം ചെയ്‌തു. ശൈത്യകാലത്ത് തനിച്ച് ഡ്രൈവിങ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കി യുവതി അജയ്‌ക്കൊപ്പം പോയി,

സഫോള്‍ക്ക് നഗരത്തിലേക്കുള്ള യാത്രയ്‌ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം അജയ് യുവതിയെ കടന്നു പിടിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. പീഡനത്തിന് ശേഷം യുവതി കാറില്‍ നിന്ന് ഇറങ്ങി സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഡിസംബര്‍ 12 ന് റാണ ഇന്ത്യയിലേക്ക് പോയതായി കണ്ടെത്തി. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് സ്‌പെയില്‍ വെച്ച് ഇയാള്‍ പിടിയിലായി. തുടര്‍ന്ന് സ്‌പാനിഷ് പൊലീസ് യുവാവിനെ യുകെ പൊലീസിന് കൈമാറി.

പൊലീസ് കാറില്‍ നടത്തിയ പരിശോധനയാണ് അജയ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമാക്കിയത്.
കാറില്‍ യുവതിയുടെ ഇയര്‍ഫോണ്‍ കണ്ടെത്തി. ഇതില്‍ നിന്നും ലഭിച്ച ശ്രവങ്ങള്‍ അജയുടെ ആണെന്ന് പരിശോധനയില്‍ നിന്ന് മനസിലായി. തുടര്‍ന്ന് പ്രതി അജയ് തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ നിയന്ത്രണ വിധേയം; ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി