Webdunia - Bharat's app for daily news and videos

Install App

ആശുപത്രി മുറിയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 10 മെയ് 2019 (12:46 IST)
ചികിത്സയിലിരുന്ന പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. മുഹമ്മദ് ആഷിക്‌ (22), ഗോകുൽ (22) എന്നിവരെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേര്‍ക്ക് പീഡനശ്രമം ഉണ്ടായത്. കുട്ടിയുടെ അമ്മ ലാബിൽ പരിശോധന റിപ്പോർട്ട് വാങ്ങാൻ പോയ സമയത്ത് മുറിയില്‍ കയറിയ ആഷിക്‌ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.

ഈ സമയം കുട്ടിക്കൊപ്പം മറ്റാരും ഇല്ലായിരുന്നു. കുട്ടി നിലവിളിച്ചതോടെ ആഷിക് മുറിയില്‍ നിന്ന് ഇറങ്ങിയോടി. ലാബില്‍ പോയ അമ്മ മടങ്ങി എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. ആഷികിനെ ഒളിവിൽപ്പോകാൻ സഹായിച്ചതാണ് ഗോകുലിന് വിനയായത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments