സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ച് പഠിച്ച കാമുകിയെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി വീണ്ടും ജീവിത സഖിയാക്കുന്നതിന് പ്രേം കുമാറിന് 96 എന്ന സിനിമയാണ് പ്രചോദനമായതെങ്കിൽ തെളിവ് നശിപ്പിക്കാന്‍ പ്രേംകുമാറിന് പ്രേരണയായത് ദൃശ്യം സിനിമ. പ്രേംകുമാറും കാമുകി സുനിതാ ബേബിയും സിനിമാ തിരക്കഥ പോലെ തന്നെയാണ് തയാറെടുപ്പ് നടത്തിയതും ഇല്ലാതാക്കിയതും.
പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ തന്നെ തര്‍ക്കവും വഴക്കും തുടങ്ങി. പ്രേംകുമാറിനെ സംശയിച്ച് തുടങ്ങിയചോടെ സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.സുനിതയുടെ സഹായത്തെ കുറിച്ച് ഇയാൾ പൊലീസിനോട് വ്യക്തമായി വിവരിച്ചു.
കൂസലില്ലാതെയാണു പ്രതികള്‍ പെരുമാറിയതെന്നു പൊലീസ്. തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോള്‍ പ്രേംകുമാര്‍ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവര്‍ നിന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ്.