Publish Date: Thu, 27 Jun 2019 (14:46 IST)
Updated Date: Thu, 27 Jun 2019 (14:47 IST)
വിളാംകുറിച്ചിയില്‍ രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്‌റ്റില്‍. പിടിയിലായ രഘുനാഥനെ പൊലീസ് ചോദ്യം ചെയ്യും.
ശരവണംപട്ടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കനകരാജിന്റേയും കാഞ്ചനയുടേയും മകള്‍ അരുന്ധതിയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് വീട്ടില്‍ എത്തിയ രഘുനാഥ് കുട്ടിയെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ കിണറ്റില്‍ നിന്ന് എടുക്കാനെത്തിയ രഘുനാഥിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ മരണത്തില്‍ ഇയാള്‍ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.