Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്സ് ചാറ്റിന് തയ്യാറായില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിയ്ക്കും, 21കാരിക്ക് ആറുവയസുകാരന്റെ ഭീഷണി, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ

സെക്സ് ചാറ്റിന് തയ്യാറായില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിയ്ക്കും, 21കാരിക്ക് ആറുവയസുകാരന്റെ ഭീഷണി, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ
, വ്യാഴം, 28 മെയ് 2020 (11:03 IST)
യുവതിയുടെ  മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചു ഭിഷണിപ്പെടുത്തി സെക്സ് ചാറ്റിന് തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് ആറുവയസുകാരൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ടെലഗ്രാമിലെ ഒരു ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളായിരുന്നു. ഗ്രൂപ്പിൽ നിന്നും നമ്പർ എടുത്ത് മൊർഫ് ചെയ്ത് നഗ്ന ചിത്രം യുവതിയ്ക്ക് അയയ്ക്കുകയായിരുന്നു. സെക്സ് ചാറ്റിന് തയ്യാറായില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിയ്ക്കും എന്നായിരുനു ഭീഷണി.
 
മെയ് ഏഴിനാണ് ആദ്യം ആൺകുട്ടി സന്ദേശം അയച്ചത്. അത് പഠനത്തെ കുറിച്ചായിരുന്നു. എന്നാൽ മെയ് 17 പുലർച്ചെ 3.30 ഓടെ യുവതൊയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയക്കുകയായിരുന്നു. പിന്നാലെ സെക്സ് ചാറ്റിന് തയ്യാറവണം എന്ന ഭീഷണി സന്ദേശവുമെത്തി. ഇത് കണ്ട് ഭയന്ന് പെൺകുട്ടി. ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് യുവതി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ആൺകുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്ക്രീൻഷോട്ടുകൾ സഹിതം യുവതി പൊലീസിൽ പരാതി നൽകി.
 
അതേസമയം മകനെതിരെയുള്ള ആരോപണം ആൺകുട്ടിയുടെ മാതാപിതാക്കൾ തള്ളി. മകന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും ഇത്തരം ഒരു കര്യം മകൻ ചെയ്യില്ല എന്നുമാണ് ആൺകുട്ടിയുടെ മാതാപിതക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ ഒരേ വീട്ടിലുള്ള മൂന്നുപേര്‍ക്ക് കൊവിഡ്