Publish Date: Tue, 17 Dec 2019 (14:27 IST)
Updated Date: Tue, 17 Dec 2019 (14:30 IST)
കാഞ്ഞങ്ങാട്: മലയാളം സസാരിക്കാത്തത്തിന് ഇതര സംസ്ഥാന തൊഴിലാളിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പടന്നക്കാട് ഉത്തർപ്രദേശ് സ്വദേശിയായ അർഷാദിനാണ് കുത്തേറ്റത്. കുത്തേറ്റ അർഷാദിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചിരിക്കുകയാണ്.
തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലയാളിയായ ഹാഷിമാണ് അർഷാദിനെ കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രവിലെയാണ് സംഭവം ഉണ്ടായത്. അർഷാദ് ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ട് പ്രകോപിതതനായ ഹാഷിം അർഷാദിനോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിന്നീടും അർഷാദ് ഹിന്ദിയിൽ സംസാരിച്ചതോടെ ഹാഷിം ആദ്യം താക്കീത് ചെയ്തു. പീന്നീട് ഇയാൾ കത്തിയുമായി എത്തി മുഖത്തും വയറ്റിലും കുത്തി പരിക്കേൽപ്പിക്കുകയയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.