അമ്മയെയും സഹോദരിയെയും പിഞ്ചുകുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തി 18കാരൻ, സംഭവം ഇങ്ങനെ

വെള്ളി, 30 ഓഗസ്റ്റ് 2019 (16:55 IST)
പിറ്റ്‌സിൻവേനിയ: സ്വന്തം ആമ്മയെയും സഹോദരിയെയും 14മാസം മാത്രാം പ്രായമായ കുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തി 18കാരന്റെ ക്രൂരത. അമേരിക്കയിലെ പിറ്റ്‌സിൻവേനിയ കൗണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മാത്യു തോമസ് ബെർണാർഡ് ആണ് സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയത്. 
 
ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്നും വെടിയൊച്ച കേട്ടതോടെ അയൽവസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയെയും അമ്മയെയും കുഞ്ഞിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം നഗ്നനായി ഓടി രക്ഷപ്പെട്ട പ്രതി വനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയത്തിൽ എല്ലാം നഷ്ടപെട്ട മുഹമ്മദിനു 5 ലക്ഷം രൂപ നൽകി ഉണ്ണി മുകുന്ദൻ