മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 12 ജനുവരി 2025 (17:03 IST)
പാലക്കാട് : മുംബൈ പോലീസ് ചമഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് വിര്‍ച്വല്‍ അറസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് 1,35, 50,000 രൂപാ തട്ടിയെടുത്ത കര്‍ണ്ണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ബീദര്‍ സ്വദേശി സച്ചിന്‍ എന്ന 29 കാരനെ കര്‍ണ്ണാടക - തെലങ്കാന അതിര്‍ത്തിയില്‍ വച്ചാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 
 
കള്ളപ്പണം വെളുപ്പിക്കലില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോകളില്‍ പോലീസ് വേഷം ധരിച്ചെത്തി മുംബൈ പോലീസണെന്നും വെര്‍ച്ചല്‍ അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു സംഭവ തുടക്കം. പിന്നീടാണ് ഭീഷണിപ്പെടുത്തി അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വാങ്ങി അക്കൗണ്ടില്‍ നിന്നും പണം തട്ടിയത്.
 
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നാലര കോടി രൂപയിലേറ തുക വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

അടുത്ത ലേഖനം
Show comments