Webdunia - Bharat's app for daily news and videos

Install App

‘കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ആണുങ്ങൾക്ക് ഒരേയൊരു ലക്ഷ്യമേ ഉള്ളു’; കുറിപ്പ് വൈറൽ

ചിപ്പി പീലിപ്പോസ്
ശനി, 22 ഫെബ്രുവരി 2020 (08:34 IST)
കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോള്‍ ഒട്ടുമിക്ക ആണുങ്ങള്‍ക്കും ശാരീരിക ബന്ധമെന്ന ലക്ഷ്യം മാത്രമേ ഉള്ളുവെന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പിൽ പറയുന്നു. കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ് വൈറലാകുന്നത്. 
 
വൈറൽ പോസ്റ്റ് ഇങ്ങനെ: 
 
കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോള്‍ ഒട്ടുമിക്ക ആണുങ്ങള്‍ക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം. അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവന്‍ നിങ്ങള്‍ക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും .
 
എല്ലാദിവസവും ഉണര്‍ന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവര്‍ അയക്കും . അങ്ങനൊരു മെസേജ് കണ്ടാല്‍ നിങ്ങള്‍ എന്താ കരുതുക നിങ്ങളോടുള്ള സ്‌നേഹം ,അവന്‍ ഉണരുന്നത് തന്നെ നിങ്ങളെ ഓര്‍ത്ത് കൊണ്ടാണ് . കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങള്‍ക്ക് ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാല്‍ അത് അങ്ങനെ അല്ല . അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത്.
 
കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെ സ്‌നേഹിക്കുന്നതിലും അധികം നിങ്ങളെ സ്‌നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങള്‍ നിറവേറ്റി തരുന്നതും .ഓരോ കല്യാണം വരുംബോഴും നിങ്ങള്‍ക്ക് രണ്ടും മൂന്നും ടോപ്പും മക്കള്‍ക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും ” എനിക്കിപ്പൊ ഒന്നും വേണ്ട ‘ എന്നു പറഞ്ഞ് മാറി നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാള്‍ക്ക് ഡ്രസ് എടുക്കാന്‍ കൈയില്‍ പൈസ കാണില്ല . കീശയില്‍ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവര്‍ക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാന്‍.
 
ഓര്‍മ്മയില്ലേ നിന്റെ ആങ്ങളയ്ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ചിട്ടി വിളിച്ച് കുറച്ച് പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോണ്‍ അടച്ചതും . ഇതൊക്കെ നടത്തുന്നതിനിടയില്‍ അവര്‍ക്ക് നിന്നോട് കൊഞ്ചാന്‍ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിന്റെ കാമുകന്റെ വിജയം . സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും ‘ ഞാന്‍ ഫോണ്‍ വെക്കട്ടെ എനിക്കു കുളിക്കണം” എന്നു .
 
അപ്പൊ നിന്റെ കാമുകന്‍ ഫോണ്‍ വെക്കാന്‍ സമ്മതിക്കില്ല . ചിലപ്പൊ പറയും ”എന്റെ മോളെ ഞാന്‍ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ……. ‘ അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും . അതേ സ്ഥാനത്ത് കെട്ട്യോന്‍ ആണെങ്കില്‍ ‘ നീ ഇതു വരെ കുളിച്ചില്ലേ?” എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് .രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കില്‍ ഒന്നു കുളിക്കണം എന്നിട്ട് വേണം അവര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ .
 
ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകള്‍ എല്ലാം കാമുകന്‍ വളരെ ക്ഷമയോടെ കേള്‍ക്കും . എന്നിട്ട് പറയും ‘ നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും ‘ എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ് . ഇതിനിടെ ഇടയ്ക്കിടെ കാണാന്‍ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടില്‍ സംഭവിച്ച അവിഹിതങ്ങളുടെ കഥകള്‍ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാന്‍ .
 
അത് ഒരു തെറ്റൊന്നും ആയി ഞാന്‍ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ് സുപ്രീം കോടതി വിധി . എന്റെ പേഴ്‌സണല്‍ അഭിപ്രായവും അതാണ് .ഇങ്ങനെ ഉള്ള ബന്ധങ്ങളില്‍ കാമുകന്‍മാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .എടാ അവള്‍ നിന്റെ തലേല്‍ ആകുമോ ?” എന്ന് . അപ്പൊ അവര്‍ പറയും ‘ ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്‌നമില്ല ‘ എന്ന് .
 
അതിന്റെ മറ്റൊരു വേര്‍ഷന്‍ അവര്‍ നിങ്ങളോടും പറയും . ‘ ആ കുട്ടി ഇല്ലാതിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊണ്ടു പോകുമായിരുന്നു ‘ എന്ന് .ഒലക്ക കൊണ്ടു പോകും . അത് നിങ്ങള്‍ വരാതിരിക്കാന്‍ അല്ലെങ്കില്‍ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാന്‍ അവര്‍ മുന്‍ കൂട്ടി പറയുന്നതാ .വല്ല സംശയോം ഉണ്ടെ ഒരിക്കല്‍ അവരോട് ചോദിക്കുക ‘ ഞാന്‍ നിന്റെ കൂടെ പോരട്ടെ എന്നു അപ്പോള്‍ അവന്‍ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവില്‍ ഒട്ടും ആത്മാര്‍ഥ ഇല്ലാതെ വന്നോളാന്‍ പറയും മക്കളെ കൂട്ടാതെ നീ വരുമെങ്കില്‍ ഞാന്‍ നിന്നെ കൊണ്ടു പോകും” എന്നൊക്കെ പറയും . അതിലെ ആത്മാര്‍ഥത നിങ്ങള്‍ സ്വയം അളക്കുക .ഭര്‍ത്താക്കന്‍മാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവള്‍ക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങള്‍ മാത്രെ ഉള്ളൂ. (പോസ്റ്റിന് കടപ്പാട്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

ലോകത്ത് കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ ഉയർന്നത് മുസ്ലീം ജനസംഖ്യ, 34.6 ശതമാനം വളർച്ചയെന്ന് പ്യൂ റിസർച്ച് സർവേ

അമേരിക്കയില്‍ സാല്‍മൊണല്ല കേസുകള്‍ വര്‍ധിക്കുന്നു; പടരുന്നത് മുട്ടയില്‍ നിന്ന്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

അടുത്ത ലേഖനം
Show comments