Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവളെ തൂക്കിക്കൊല്ലണം, ഇങ്ങനെയൊരു പെണ്ണ് ഇനി ഉണ്ടാകരുത്’ - പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛൻ

'അവളെ തൂക്കിക്കൊല്ലണം, ഇങ്ങനെയൊരു പെണ്ണ് ഇനി ഉണ്ടാകരുത്’ - പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛൻ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 19 ഫെബ്രുവരി 2020 (11:45 IST)
വിയാൻ എന്ന ഒന്നര വയസുകാരന് അമ്മ തന്നെ ഘാതകി ആയി. കണ്ണൂരിൽ കൊലപാതകം കേരളത്തെ നടുക്കിയിരിക്കുകയാണ്. പേരക്കുട്ടിയെ ദയാദാക്ഷിണ്യം ഇല്ലാതെ കൊന്ന മകൾക്ക് നേരെ പൊട്ടിത്തെറിച്ച് ശരണ്യയുടെ പിതാവ് വത്സരാജ്. 
 
‘അവളെ തൂക്കിക്കൊല്ലണം. അവളെ ഇനി ഞങ്ങൾക്കാർക്കും വേണ്ട. എന്റെ ഏട്ടന്റെ കുടുംബവും ഞങ്ങളും അത്രകണ്ട് ഇഷ്ടത്തോടെ ആയിരുന്നു ആ കുട്ടിയെ നോക്കിയിരുന്നത്. സ്വന്തം കുഞ്ഞിനെ കൊന്ന അവൾ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. അവൾക്ക് മരണശിക്ഷ വിധിച്ചാലും സങ്കടമില്ല. അവളുടെ അമ്മയ്ക്കും അതിൽ സന്തോഷമേ കാണൂ. കഷ്ടപെട്ട് പണിയെടുത്ത് പൊന്നുപോലെ ആണ് അവളെ നോക്കിയത്. എത്ര വലിയ ശിക്ഷ കിട്ടുമോ, അത്രയും വലിയ ശിക്ഷ അവൾക്ക് കിട്ടട്ടെ. അവളെ പോലൊരു പെണ്ണ് ഇനി ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല’ - ശരണ്യയുടെ അച്ഛൻ കണ്ണീരോടെ പറഞ്ഞു.
 
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം ശരണ്യ പ്രണവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിൽ താമസിപ്പിച്ചു. കൊലപാതകക്കുറ്റം പ്രണവിൽ അടിച്ചേൽപ്പിക്കാനായിരുന്നു ഇത്. ഒടുവിൽ വെളുപ്പിനെ രണ്ടരയ്ക്ക് ആരുമറിയാതെ കുഞ്ഞിനേയും എടുത്ത് പുറത്തുവന്നു. 
 
പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. വേദന കൊണ്ട് കുഞ്ഞ് കരഞ്ഞതോടെ ശരണ്യ ഇറങ്ങി താഴേക്ക് വന്ന് കുഞ്ഞിനെ എടുത്ത് ഒരിക്കൽ കൂടി കരിങ്കല്ലിലേക്ക് ആഞ്ഞെറിഞ്ഞു. രണ്ടാമത്തെ ഏറിൽ കുഞ്ഞിന്റെ ശ്വാസം നിലച്ചു. ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിലെത്തി. കൃത്യമായ അന്വേഷണത്തിനൊടുവിൽ ശരണ്യയെ രണ്ടാം ദിവസം തന്നെ പിടിക്കാൻ പൊലീസിനു സാധിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ കുഞ്ഞിനെ കൊന്നത് ഭർത്താവ്’ - കള്ളക്കണ്ണീരോടെ ശരണ്യ 2 ദിവസം ആവർത്തിച്ചു, സത്യമറിഞ്ഞപ്പോൾ തകർന്നത് പ്രണവ് !