ആലുവയിലെ ഫ്ലാറ്റില്‍ സ്‌ത്രീയുടെയും പുരുഷന്റെയും അഴുകിയ മൃതദേഹങ്ങള്‍; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

മെര്‍ലിന്‍ സാമുവല്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (17:55 IST)
ആലുവയിലെ ഫ്ലാറ്റില്‍ സ്‌ത്രീയും പുരുഷനും മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശികളായ സതീഷ് ടി യു, മോനിഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആലുവ തോട്ടയ്‌ക്കാടുകരയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ  മൂന്നാം നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ ഇക്‍ബാല്‍ മുറി ബലാമാ‍യി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് സ്‌ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരാളുടെ മുകളില്‍ മറ്റൊരാള്‍ വീണ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഏഴുമാസം മുമ്പാണ് സ്‌ത്രീയും പുരുഷനും ഫ്ലാറ്റില്‍ താമസം ആരംഭിച്ചത്. നാലു പേരാണ് മുറി ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തത്. ഇവര്‍ ഐഎംഎ ഡിജിറ്റല്‍ സ്റ്റുഡിയോയെന്ന പേരില്‍ വീഡിയോ എഡിറ്റിങ് ജോലിക്കെന്ന പേരിലാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. ഇവരുടെ വാഹനവും ക്യാമറ അടക്കമുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments