Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരട്; ഒഴിഞ്ഞ് പോകാം, കൂടുതൽ സമയം നൽകണം, വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് സർക്കാരിന് ഫ്ലാറ്റ് ഉടമകളുടെ കത്ത്

മരട്; ഒഴിഞ്ഞ് പോകാം, കൂടുതൽ സമയം നൽകണം, വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് സർക്കാരിന് ഫ്ലാറ്റ് ഉടമകളുടെ കത്ത്

എസ് ഹർഷ

, ശനി, 28 സെപ്‌റ്റംബര്‍ 2019 (12:10 IST)
മരട് ഫ്ലാറ്റ് ഒഴിഞ്ഞ് പോകാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഫ്ലാറ്റ് ഉടമകളുടെ കത്ത്. ഉപാധികൾ വെച്ചുകൊണ്ടുള്ള കത്താണ് ഫ്ലാറ്റ് ഉടമകൾ സർക്കാരിനു എഴുതിയിരിക്കുന്നത്. ഒഴിഞ്ഞു പോകുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നും വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നും സർക്കാരിന് അയച്ച കത്തിൽ ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. 
 
നഷ്ടപരിഹാരം വേഗത്തിൽ നൽകണം, ഫ്ലാറ്റ് ഒഴിയുന്നതിനു മുൻപ് കണക്കെടുപ്പ് പൂർത്തിയാക്കണമെന്നും കത്തിൽ ഉടമകൾ ആവശ്യപ്പെടുന്നു. ബലം പ്രയോഗിച്ചു ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.  
 
വിഷയങ്ങൾ എല്ലാം ചർച്ച ചെയ്യാൻ നഗരസഭ ഇന്ന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ നിർബന്ധിതരായത്.  
 
അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റന്നാള്‍ കുടിയൊഴിപ്പിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്  ശേഷവും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലഭിച്ചതിന് ശേഷമായിരിക്കും ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുക. ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിക്കാനായിരുന്നു തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ; ചിത്രം പങ്കുവച്ച് ഭർത്താവ്