Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കി; ഭാര്യ അറസ്‌റ്റില്‍

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:19 IST)
മര്‍ദ്ദനം പതിവായതോടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവിനെ കൊലപ്പെടുത്തി. നോർത്ത് ഉക്രയിനിലെ ഒബ്റിവ് എന്ന സ്ഥലത്താണ് സംഭവം. അലക്‍സാണ്ടര്‍(48) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മരിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

അലക്‍സാണ്ടര്‍ മരിയയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഉപദ്രവം ഉണ്ടായി. ഇതോടെയാണ് കൊല നടത്താന്‍ ഭാര്യ തീരുമാനിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവ് വീണ്ടും വഴക്കിട്ടതോടെ കഴുത്തുമുറുക്കി ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്ന്  ജനനേന്ദ്രിയം മുറിച്ചുമാറ്റി.

അലക്‍സാണ്ടര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമായതോടെ മൃതദേഹത്തില്‍ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച മരിയ മുറിച്ചെടുത്ത ജനനേന്ദ്രിയം വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് അയല്‍‌വാസികളെ അറിയിക്കുകയുമായിരുന്നു.

ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മരിയ പറഞ്ഞു. അതേസമയം, മരിയെ വീടിന് ചുറ്റും ഓടിച്ച് കോടാലി കൊണ്ട് വെട്ടാനോങ്ങുന്നത് കണ്ടിട്ടുണ്ടെന്നും അയൽവാസികൾ പൊലിസിന് മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം