ഐഎൻഎക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജയിൽ കഥകളും ശ്രദ്ധേയമാണ്. 14 ദിവസത്തെ റിമാൻഡിൽ തീഹാർ ജയിലിലെത്തിയ ചിദംബരമാണ് ഇപ്പോഴത്തെ താരം.
ചിദംബരം ജയിലിൽ രാത്രി ഉറങ്ങാതെ അസ്വസ്ഥനായിരുന്നു എന്നും കിടക്കാൻ പോലും കൂടാക്കാതെ എഴുനേറ്റ് നടക്കുകയായിരുന്നു എന്നും ജയിൽ അധികൃതർ പറയുന്നു. ഉറങ്ങാൻ പറഞ്ഞപ്പോൾ ഉറക്കം വരുന്നില്ല എന്നു പറഞ്ഞു. പുലർകാലെ ആയപ്പോൾ ഇരുന്നുറങ്ങുന്നതും കണ്ടു എന്ന് ജയിൽ ജീവനക്കാർ പറയുന്നു. ആദ്യ രാത്രി ഏറെ അസ്വസ്ഥമായിരുന്നു. പുലർകാലെ എഴുന്നേറ്റ് കുളിച്ചു.
മറ്റ് തടവുകാർക്കൊപ്പം ഇരുത്തി പ്രഭാത ഭക്ഷണം നല്കി. അവർകൊപ്പം ഇരുത്തരുത് എന്ന് ചിന്ദംബരം കേണു പറഞ്ഞിട്ടും ജയിൽ അധികൃതർ സമ്മതിച്ചില്ല. ചിന്ദംബരത്തിനായി പ്രത്യേക പ്രാതലും കഴിക്കാൻ സൗകര്യവും കൊടുക്കരുത് എന്ന് മുകളിൽ നിന്നും കർശന ഉത്തരവുണ്ടായിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായെ പണ്ട് അറസ്റ്റ് ചെയ്തപ്പോൾ ഇതുപോലെ ജയിലിൽ അടച്ച് സിമന്റ് തറയിൽ കിടത്തിയിരുന്നു ചിദംബരം. ഇപ്പോൾ ചരിത്രം ആവർത്തിക്കുന്നു. ചിദംബരം ഇന്നലെ തറിയിലാണ് കിടന്നുറങ്ങിയത്. കണ്ണടയും മരുന്നും കൈവശം വെക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തന്നെ അനുവദിച്ചിരുന്നു.
നിശ്ചിത സമയം ടെലിവിഷന്‍ കാണാന്‍ പറ്റും. പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നല്‍കിയിട്ടുണ്ട്. എന്നാലും കട്ടിൽ കൊടുക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21-നാണ് നാടകീയ നീക്കത്തിലൂടെ ചിദംബരത്തെ (73) ഡല്‍ഹിയിലെ വീട്ടില്‍നിന്ന് സി.ബി.ഐ. അറസ്റ്റുചെയ്തത്.