Webdunia - Bharat's app for daily news and videos

Install App

മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു

മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (13:58 IST)
മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി അടുക്കളയില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കെ മുലപ്പാലിന് വേണ്ടി കുഞ്ഞ് കരഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കാനാ‍കാതെ അടുക്കളയില്‍ നിന്നും അരിവാള്‍ എടുത്തു കൊണ്ടുവന്ന് കുഞ്ഞിന്റെ കഴുത്ത് മുറിച്ച്  കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതാകുകയും യുവതി വീട്ടില്‍ നിന്നും വേഗത്തില്‍ പുറത്തേക്ക് പോകുകയും ചെയ്യുന്നത് കണ്ട സമീപവാസിയായ ബന്ധുവിന് സംശയം തോന്നിയതാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്നതോടെയാണ് കുഞ്ഞ് രക്തത്തില്‍ കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞ് എത്തിയ പൊലീസ് കുട്ടിയുടെ അമ്മയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ സമീപവാസികള്‍ മൊഴി നല്‍കി. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments