Publish Date: Fri, 02 Feb 2018 (08:00 IST)
Updated Date: Fri, 02 Feb 2018 (08:01 IST)
സദാചാരപോലീസിങ് മോഡല്‍ പ്രവര്‍ത്തനങ്ങളുടെയും ഒളിഞ്ഞുനോട്ടങ്ങളുടേയുമെല്ലാം കഥകള്‍ നിത്യേന കേള്‍ക്കുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഒരാണും ഒരു പെണ്ണും ഒന്നിച്ച് നടക്കുകയോ ഇരിക്കുകയോ ചെയ്താല്‍, പിന്നെ കുറെ ചോദ്യങ്ങളായി, സംശയങ്ങളായി. ഒരു പെണ്‍കുട്ടി രാത്രിയെങ്ങാനും ഫേസ്ബുക്കിലോ മറ്റോ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അവള്‍ക്ക് ‘താന്തോന്നി’യെന്ന പേര് നല്‍കി ആദരിക്കുകയും ചെയ്യും.
ഇങ്ങനെയെല്ലാം സംഭവിക്കുന്ന നാട്ടില്‍ സ്വന്തം ഭാര്യ മുലയൂട്ടുന്ന ചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജു. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനു വേണ്ടിയാണ് ദമ്പതികള്‍ ഇത്തരമൊരു ധീരമായ ശ്രമം നടത്തിയത്.
ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: