Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല; ഭര്‍ത്താവ് ഭാര്യയെ നദിയില്‍ മുക്കിക്കൊന്നു

Webdunia
ശനി, 15 ജൂണ്‍ 2019 (11:08 IST)
മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ്‌ നദിയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ്‌ സംഭവം. ഭര്‍ത്താവ് മാന്‍‌പാല്‍, മന്ത്രവാദി സാന്തദാസ്‌ ദുര്‍ഗാദാസ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് ഭാര്യയെ മാന്‍പാല്‍ നിര്‍ബന്ധിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഈ വിവരം യുവതി സഹോദരനെ അറിയിച്ചിരുന്നു.

മാന്‍‌പാലുമായുള്ള സഹോദരിയുടെ പ്രശ്‌നം പരിഹരിക്കാന്‍ സഹോദരന്‍ വ്യാഴാഴ്‌ച വീട്ടില്‍ ചെന്നിരുന്നു. എല്ലാവരും സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞത്. എന്നാല്‍, സഹോദരന്‍ വീട്ടില്‍ നിന്ന് പോയ ഉടന്‍ മാന്‍പാല്‍ വീടിന്‌ സമീപത്തുള്ള നദിയിലേക്ക് ഭാര്യയെ ബലമായി പിടിച്ചുകൊണ്ടു പോയി മുക്കിക്കൊല്ലുകയായിരുന്നു.

കൊലപാതകം കണ്ട മകനെ മാന്‍പാല്‍ ഭീഷണിപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന്‌ മകനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഈ സമയം സാന്തദാസ്‌ ദുര്‍ഗാദാസും ഒപ്പമുണ്ടായിരുന്നു. യുവതി മരിച്ചുവെന്ന് വ്യക്തമായതോടെ ഇരുവരും പുഴ നീന്തിക്കടന്ന് ബദാവുന്‍ ജില്ലയിലേക്ക്‌ രക്ഷപ്പെടുകയും ചെയ്‌തു.

യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മാന്‍‌പാലും സാന്തദാസ്‌ ദുര്‍ഗാദാസും പിടിയിലായത്.  മന്ത്രവാദി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും കഴിഞ്ഞവര്‍ഷം മയക്ക് മരുന്ന് കേസില്‍ പിടിയിലായ വ്യക്തി കൂടിയാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya Case: ഒടുവില്‍ കനിവ്; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; തലാലിന്റെ കുടുംബം വഴങ്ങി

വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

അടുത്ത ലേഖനം