കെവിൻ വധക്കേസിൽ പ്രതികൾക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ പൊലീസിനു ലഭിച്ച് കഴിഞ്ഞു. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനു മുൻപ് പ്രതിയായ സാനു പിതാവ് ചാക്ക് ജോണിന് അയച്ച മെസേജ് ഇങ്ങനെ: ‘കൊല്ലാം, ഞാൻ ചെയ്തോളാം, അവൻ തീർന്നു’ എന്നായിരുന്നു. ഇതിലൂടെ തന്നെ പ്ലാൻ ചെയ്ത് കെവിനെ കൊലപ്പെടുത്തുക എന്നതായിരുന്നു സാനുവിന്റേയും ചാക്കോയുടെയും ഉദ്ദേശമെന്ന് വ്യക്തം. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സാനുവിന്റെ മൊബൈലിൽ ‘പപ്പ കുവൈത്ത്‘ എന്നാണ് ചാക്കോയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത്. ഈ നമ്പറിലേക്ക് സംഭവം നടക്കുന്ന ദിവസം നിരവധി കോളുകളാണ് പോയിരിക്കുന്നത്. തലേദിവസം അയച്ച മെസേജുകളുടെ വിശദാംശവും പൊലീസ് കോടതിയിൽ ഹാജരാക്കി. 
 
									
										
								
																	
	 
	രണ്ടാം പ്രതിയായ ലിജോയ്ക്കും സാനു സമാനമായ സന്ദേശം അയച്ചിരുന്നു. 7 പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ, ഇതിലെ കോളിംഗ് വിശദാംശങ്ങൾ എല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി.