Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടി

Webdunia
ബുധന്‍, 24 ജൂലൈ 2019 (19:52 IST)
തിരുവന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീടിനു പിറകിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിൽ എസ് നായരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനു പിറകിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഈ മാസം 21മുതലാണ് രാഖിയെ കാണാതായത്. 
 
സൈനികനായ അഖിലും രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിക്കുകയയിരുന്നു. ഇതോടെ അഖിലുമായി വിവാഹം ഉറപ്പിച്ച യുവതിയുടെ വീട്ടിൽ പോയി രാഖി കാര്യങ്ങൾ ധരിപ്പിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
താനുമായി വിവാഹമുറപ്പിച്ച യുവതിയുടെ വീട്ടിലെത്തിയതിൽ രാഖി എത്തിയതിൽ പ്രകോപിതനായി രഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഖിൽ  കൊലപ്പെടുത്തുകയായിരുന്നു. രാഖിയെ കാണാതയതോടെ ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി ജോലി ചെയ്തിരുന്ന എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ടതോടെ യുവതി അവിടെ എത്തിയിട്ടില്ല എന്ന് വ്യക്തമായി.
 
രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലുമായി യുവതി പ്രണയത്തിലായിരുന്നു എന്ന് പൊലീസിന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപതകം പുറത്തുവന്നത്. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments