ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2വിന്റെ വിജയകരാമായ വിക്ഷേപണത്തെ പുകഴ്ത്തി ചൈന. ഭാവിയിലെ ചാന്ദ്ര ദാത്യങ്ങളിൽ ഇന്ത്യക്കൊപ്പം ;ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും ചൈന വ്യക്തമാക്കി.. ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരാമായ തുടക്കത്തെ സ്വാഗതം ചെയ്യുന്നു എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുങ്കിങ് ബെയ്‌ജിങിൽ വ്യക്താമാക്കി.
'ചാന്ദ്ര പര്യവേഷണങ്ങളിൽ ഇന്ത്യയുമായും മറ്റുരാജ്യങ്ങളുമായും ചേന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്. മനുഷ്യരാശിയുടെ കൂട്ടായ ദൗത്യങ്ങളാണ് ചന്ദ്രനെകുറിച്ചും അതിൽകൂടുതലുമുള്ള കാര്യങ്ങളെ കുറിച്ചും കണ്ടെത്തലുകൾ നടത്തേണ്ടത്' എന്നും ചുങ്കിങ് വ്യക്തമാക്കി
ചൈന ഗ്ലോബൽ ടൈംസ് ഉൾപ്പാടെയുള്ള ചൈനീസ് മാധ്യമങ്ങൾ വലിയ പ്രാധാന്യാത്തോടുകൂടിയാണ് ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം റിപ്പോർട്ട് ചെയ്തത്. ചന്ദ്രയാൻ 2വിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് ചൈനയുടെ ചാന്ദ്ര പദ്ധതിയുടെ തലവൻ വു വിറെനും രംഗത്തെത്തി