Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കാൻ തയ്യാറായില്ല; കൊട്ടേഷൻ നൽകി കാമുകന്റെ കൈപ്പത്തി വെട്ടി വനിത പൊലീസുകാരി

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (17:21 IST)
തന്നെ വിവാഹം കഴിക്കാൻ തയ്യാറാവാ‍ത്തതിന് വനിത പൊലീസുകാരി  കൊട്ടേഷൻ നൽകി കാമുകന്റെ കൈ വെട്ടിയെടുത്തു.  ജയലക്ഷ്മി എന്ന വനിതാ പൊലീസുകാരിയാണ് കാമുകനെ സ്വന്തമാക്കാനായി കൊട്ടേഷൻ നൽകിയത്.
 
വിരേഷും ജയലക്ഷ്മിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവർക്കും തമ്മിൽ വിവാഹം കഴിക്കാനായില്ല. ജയലക്ഷ്മി മറ്റൊരു വിവാഹം കഴിക്കുകയും ചയ്തു. എന്നാൽ വിവാഹത്തിനു ശേഷവും  ജയലക്ഷ്മിക്ക് വിരേഷിനെ മറക്കാനിയിരുന്നില്ല. അതിനാൽ ആ വിവാഹ ബന്ധം അധികകലം തുടർന്നില്ല.
 
തന്നെ വിവാഹം ചെയ്യാൻ പിന്നീട് ജയലക്ഷ്മി വിരേഷിനോട് അവശ്യപ്പെടുകയായിരുന്നു. എന്നാൽ വിരേഷിന് ഇതിനോട് താൽ‌പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് കാമുകനെ സ്വന്തമാക്കുന്നതിനായി ജയലക്ഷ്മി കൊട്ടേഷൻ നൽകിയത്. ഇരുവരും അമ്പലത്തിൽ പ്രാർത്ഥിക്കാൻ വന്ന സമയത്ത് മുൻ നിശ്ചയിച്ച പ്രകാരം ഗുണ്ടകൾ വിരേഷിനെ അക്രമിക്കുകയും കൈപ്പത്തി വെട്ടിയെടുക്കുകയുമായിരുന്നു.
 
സംഭവത്തിൽ കുമാർ, ആനന്ദ്, ശ്രാവൺ കുമാർ എന്നീ ഗുണ്ടാംഗങ്ങൾ പൊലീസ് പിടിയിലായതോടെയാണ് കഥകളെല്ലാം പുറത്തായത്. അംഗവൈകല്യം ഉണ്ടായാൽ വേറെയാരും വിരേഷിനെ വിവാഹം കഴിക്കില്ലെന്നും അപ്പോൾ തന്നെ വിവാഹം ചെയ്യാൻ വിരേഷ് തയ്യാറവും എന്നുകരുതിയാണ് കൊപ്ട്ടേഷൻ നൽകിയത് എന്ന് ജയലക്ഷ്മി പൊലീസിനു മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments