Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വെളിപ്പെടുത്താൽ ഉടനുണ്ടാകുമെന്ന് എ കെ ആന്റണി

റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വെളിപ്പെടുത്താൽ ഉടനുണ്ടാകുമെന്ന് എ കെ ആന്റണി
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:37 IST)
റഫേൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടുന്ന കോൺഗ്രസിന്റെ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ കെ ആന്റണി.  യു പി എ ഗവൺമെന്റിന്റെ കാലത്തിൽ നിന്നും ഏറെ ലാഭകരമായാണ് യുദ്ധ വിമാനങ്ങൾ  വാങ്ങുന്നത് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്, അത്ര ലാഭകരമായിരുന്നെങ്കിൽ 126 വിമാനങ്ങൾക്ക് പകരം എന്തുകൊണ്ട് 36 വിമാനങ്ങൾ മാത്രം വാ‍ങ്ങി എന്ന് എ കെ ആന്റണി ചോദിച്ചു.
 
ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജര്‍ പ്രകാരം പ്രതിരോധമന്ത്രിയും മൂന്ന് സേനാ വിഭാഗങ്ങളുടേയും തലവന്‍മാരും ഡിഫന്‍സ് സെക്രട്ടറി, ഡിഫന്‍സ് ഫിനാന്‍സ് സെക്രട്ടറി, ഡി ആര്‍ ഡി ഒ മേധാവി, കോസ്റ്റ് ഗാര്‍ഡ് മേധാവി, ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി എന്നിവരടങ്ങുന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന് മാത്രമാണ് പ്രതിരോധ വിഭാഗത്തിലേക്ക് വിമാനങ്ങൾ ഉൾപ്പടെ വാങ്ങുമ്പോൾ എണ്ണം തീരുമാനിക്കാനും ടെൻഡർ നൽകാനുമുള്ള അധികാരമൊള്ളു 
 
എന്നാൽ നരേന്ദ്ര മോദിയാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും അതിന് ആരാ‍ണ് അദ്ദേഹത്തിന് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിക്കുന്നു. റഫേൽ കരാറിലൂടെ കേന്ദ്രം രാജ്യത്തെ തന്നെ അടിയറവ് വച്ചു എന്നു എ കെ ആന്റണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14കാരനെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു