കോഴിക്കോട് യുവതിക്ക് നേരെ ആസിഡൊഴിച്ച ശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ

ശനി, 3 ഓഗസ്റ്റ് 2019 (19:55 IST)
കോഴിക്കോട്: യുവതിയെ ആസിഡോഴിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. മുക്കത്തിനടുത്ത് കാരശേരി ആനയാത്ത് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
 
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പി‌ൻതുടർന്നെത്തിയ അക്രമി യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതി അലറിക്കരഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു  
 
ഗുരുതരമായി പരുക്കേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരികുകയാണ്. പ്രതി ആരാണെന്നോ, ആക്രമണത്തിന് പിന്നിലെ കരണമോ വ്യക്തമായിട്ടില്ല. യുവതിയെ കുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തു. 
 
യുവതുയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ആരാണെന്ന് തിരിച്ചറിയാനാകൂ. യുവതിയുടെ നില മോശമായതിനാൽ നിലവിൽ മൊഴിയെടുക്കാൻ പൊലീസിന് സധിച്ചിട്ടില്ല. സംഭവത്തിൽ കാരശേശി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വ്യവസ്ഥകൾ പാലിച്ചില്ല, എസ്‌ബിഐക്ക് 7 കോടി പിഴ ചുമത്തി റിസർവ്‌ ബാങ്ക്