Webdunia - Bharat's app for daily news and videos

Install App

കഠ്വാ സംഭവത്തിന് രാജ്യത്ത് തനിയാവർത്തനങ്ങളുണ്ടാവുന്നു, അജ്മീറിൽ ഏഴ് വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (14:27 IST)
അജ്മീർ: കഠ്വ സംഭവത്തിൽ ലോകം മുഴുവൻ പ്രതിശേധിക്കുന്നതിനിടെയും രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കൊടും ക്രൂരത തുടർക്കഥയാകുന്നു.  രജസ്ഥാനിലെ അജ്മീറിൽ ഏഴു വയസ്സുകാരിയെ പൂജാരി കേത്രത്തിനകത്ത് വച്ച് പീഡനത്തിനിരയാക്കി. കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ശിവാനന്ദനാണ് അതേ ക്ഷേത്രത്തിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയം ചുമത്തിയിട്ടുണ്ട്.
 
ക്ഷേത്രത്തിനു സമീപത്തെ കല്യാണപുര കുന്നിൽ പശുക്കളെ മേക്കാനായി എത്തിയതായിരുന്നു പെൺകുട്ടി. കുട്ടിയെ ഇയാൾ നുണകൾ പറഞ്ഞ് ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള പിതവിന്റെ അന്വേഷണത്തിൽ  ബോധരഹിതയായ നിലയിൽ ക്ഷേത്രത്തിനകത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 
  
രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയമഭേതഗതി കൊണ്ടുവന്നിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗീകമായി അതിക്രമിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ പ്രസിഡന്റ് ഒപ്പിടുകയും ചെയ്തു. എന്നിട്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കൂടി വരുന്നത് സമൂഹത്തിൽ വലിയ് ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments