Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഭർത്താവ് ഭാര്യയെ കോടതിക്കുള്ളിൽ വച്ച് കുത്തി കൊന്നു

വാർത്ത ക്രൈം കൊലപാതകം ഭർത്താവ് News Crime Murder Husband
, ചൊവ്വ, 24 ഏപ്രില്‍ 2018 (16:21 IST)
ഒഡീഷ: സംബൽ‌പൂരിൽ കുടുംബ കോടതിക്കുള്ളിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് 18 വയസ്സുമാത്രം പ്രായമുള്ള സഞ്ജിത ചൌധരി എന്ന സ്വന്തം ഭാര്യയെ കോടതിയെ മുഴുവൻ ഭീതിയിലാഴ്ത്തി കുത്തി കൊലപ്പെടുത്തിയത്.
 
രമേഷും സഞ്ജിതയും പ്രണയിച്ചാണ് വിവാഹിതരായത്. പിന്നീട് രമേഷ് തന്നെ ഉപദ്രവിക്കുന്ന്തായി ആരോപിച്ച് സഞ്ജിത മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായാണ് ഇഒവരെ കോടതി വിളിപ്പിച്ചത് 
 
രമേഷ് നടത്തിയ ആക്രമണത്തിൽ സഞ്ജിതയുടെ അമ്മക്കും ബന്ധുവായ പിഞ്ചു കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. ഭാര്യയുടെ അച്ഛനെ ആക്രമിക്കാനും ഇയാൾ ശ്രമം നടത്തിയെങ്കിലും സമീപത്തെ മുറിയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സഞ്ജിതയെ പിന്തുടർന്ന് രമേഷ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സഞ്ജിത മരണപ്പെട്ടു. 
 
നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് പ്രതി അക്രമം നടത്തിയത് എന്ന് പൊലീസ് പറയുന്നു. എന്നാൽ കൊലപാതകത്തിനു പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെല്ലുലാർ സൌകര്യവുമായി ആപ്പിള്‍ വാച്ച് സീരീസ് 3 വിപണിയിലേക്ക്