Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവുമായി അവിഹിതബന്ധം, ഏഴുമാസം ഗർഭിണിയായ യുവതിയെ ഭാര്യ വെടിവച്ചുകൊന്നു

വാർത്തകൾ
, ബുധന്‍, 10 ജൂണ്‍ 2020 (11:07 IST)
മൊറാദാബാദ്: ഭർത്താവുമൊത്ത് താമസിച്ചിരുന്ന 7 ഏഴുമാസം ഗർഭിണിയായ യുവതിയെ ഭാര്യ വെടിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആലിയ എന്ന യുവതിയെ ശബാന എന്ന സ്ത്രീ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശബാനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും പിസ്റ്റണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 
ശബാനയുടെ ഭർത്താവ് മുഹമ്മദ് സാക്കിർ ഏറെ കാലമായി ആലിയയോടൊപ്പമാണ് താമസിയ്ക്കുന്നത്. ആലിയയെ സാക്കിർ വിവാഹം കഴിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പകയാണ് കൊലപാതകത്തിന് കാരണം. ശബാന ആലിയയ്ക്ക് നേരെ നാലു തവണ വെടിയുതിർത്തു എന്ന് ആലിയയുടെ ബന്ധു പറഞ്ഞു. ആലിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂളിന്റെ ഓൺലൈൻ പഠന ഗ്രൂപ്പിൽ അശ്ലീല വീഡിയോ: കൊല്ലത്ത് അധ്യാപകൻ അറസ്റ്റിൽ