Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്കിലെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവതി ആത്മഹത്യ ചെയ്തു, പിന്നാലെ ഭാവിവരനും ജീവനൊടുക്കി

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (11:50 IST)
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഡിഗ്രി വിദ്യാർത്ഥിനിയായ രാധിക(22)യാണ് ആത്മഹത്യ ചെയ്തത്. രാധികയുടെ ആത്മഹത്യാവിവരം അറിഞ്ഞതും ഭാവിവരൻ വിഗ്നേഷും (22) ജീവനൊടുക്കി. 
 
സംഭവത്തിൽ രാധികയുടെ നാട്ടുകാരനും ദളിത് യുവാവുമായ പ്രേം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാധികയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് പ്രേം കുമാർ ഫോട്ടോകളെടുത്തത്. ഇത് മോർഫ് ചെയ്തശേഷം സോഷ്യൽ മീഡിയകളിലും നാട്ടിലും ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. 
 
രാധിക ആത്മഹത്യ ചെയ്തതോടെ പ്രതിയായ പ്രേം കുമാർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് രണ്ട് യുവാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാധികയോടും വിഘ്നേഷിനോടുമുള്ള പക തീർക്കുകയായിരുന്നു പ്രേം കുമാറെന്നാണ് ബന്ധുക്കൾ പറയുന്നത്. 
 
വിഗ്നേഷിന്റേയും രാധികയുടേയും വിവാഹം തീരുമാനിച്ചിരുന്നതാണ്. വിഗ്‌നേഷ് ഒരു ഓൺലൈൻ ഷോപ്പിൽ വർക്ക് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപ് പ്രേം കുമാർ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിക്കെതിരെ മൊഴി നൽകിയത് വിഘ്നേഷ് ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. തന്നെ കുടുക്കിയത് വിഘ്നേഷിനോട് പക തീർക്കാനാണ് പ്രേം കുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.  
 
ചിത്രങ്ങൾ പ്രചരിച്ചതിനു ശേഷം ഇരുവരുടെയും കൂടുംബങ്ങൾ ഇടപെട്ട് പ്രതി ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമേറ്റ മാനനഷ്ടത്തെ ഓർത്താണ് രാധിക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
 
അതേസമയം, രാധികയുടെ ആത്മഹത്യ അറിഞ്ഞ് വിഘ്നേഷ് പ്രേം കുമാറിനെ കാണാൻ ചെന്നിരുന്നുവെന്നും ഇവരും തമ്മിൽ വാൿതർക്കമുണ്ടായി പ്രേം കുമാർ വിഘ്നേഷിനെ കൊല ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പ്രേമിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

അടുത്ത ലേഖനം
Show comments