മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫെയിസ്ബുക്കിൽ ലൈവിൽ വന്ന് യുവാവ്, ക്രൂരമായ സംഭവം ഇങ്ങനെ !

ചൊവ്വ, 11 ജൂണ്‍ 2019 (18:42 IST)
മുത്തശ്ശിയെ കുത്തി കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത 27കാരനെ പൊലീസ് പീടികൂടി. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഫെയിസ്ബുക്കിൽ ലൈവായി പ്രദർശിപ്പിച്ചു എന്നതാണ് ഞെട്ടലുണ്ടാക്കിയത്. ഇന്ദ്രാലി റോയ് എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സംഭവം. കൃത്യം നടത്തിയ ശേഷം യുവാവ് ഫെയിസ്ബുക്ക് ലൈവ് വന്നതായി തങ്ങൽക്ക് വിവരം ലഭിച്ചിട്ടുണ്ട് എന്നും എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മാതാപിതാക്കൾൾ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മുത്തശ്ശിയായ അറാറ്റി റോയ്(80) ഗുരുതര പരിക്കിനെ തുടർന്ന് മരിക്കുകയായിരുന്നു.
 
മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് നേരത്തെയും അക്രമാസക്തനായിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി വളരെകാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ യുവാവിന്റെ മനോനിലയിൽ തരാറുകൾ സംഭവിച്ചുട്ടുണ്ടാകാം എന്നും ഇക്കാര്യം പൊലീസ് പരിശോധിക്കണം എന്നും നഗരത്തിലെ മനോരോഗ വിദഗ്ധൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ എംഎൽ‌എ വിവാഹം കഴിച്ചു, സംഭവം ഇങ്ങനെ !