Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു !

നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഷീലയെ രക്ഷപ്പെടുത്തി

രേണുക വേണു
ബുധന്‍, 10 ജൂലൈ 2024 (10:22 IST)
ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനു പിന്നാലെ കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാമചന്ദ്രന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
 
എന്നാല്‍ ഒരാഴ്ച മുന്‍പ് മുതല്‍ രാമചന്ദ്രന്‍ വീണ്ടും മദ്യപിച്ചു തുടങ്ങിയെന്നും തിങ്കളാഴ്ച രാത്രി മകളെ അടക്കം അക്രമിക്കാന്‍ ശ്രമിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനിടെ രാമചന്ദ്രന്‍ ഭാര്യയെ വാളെടുത്ത് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ ഷീല വാള്‍ പിടിച്ചുവാങ്ങി മുഖത്തും കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു.
 
പിന്നാലെ ഷീല കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഷീലയെ രക്ഷപ്പെടുത്തി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദ്ഗധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

അടുത്ത ലേഖനം
Show comments