Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്ത്രങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ !

തന്ത്രങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ !
, ചൊവ്വ, 13 ജൂണ്‍ 2017 (14:58 IST)
ഒരു ദേശിയ മാധ്യമം കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍, ചാനലിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്. മലയാളികള്‍ക്ക് നേരെയുള്ള ഈ അധിക്ഷേപത്തെ ചില ഉന്നത നേതാക്കള്‍ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ ആ മാധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. 'ടൈംസ്‌ കൗ' ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി.
 
ഒടുവില്‍ ഗതികെട്ട് ചാനല്‍ അധികാരികള്‍ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും, കേരളം എന്നത് ടൈപ്പിംഗ്‌ പിശക്  മൂലം പാകിസ്ഥാന്‍ ആയിപ്പോയതാണെന്നും ഉള്ള മുടന്തം ന്യായം പറഞ്ഞു തടിതപ്പി. എന്നാല്‍ ഈ മാപ്പുപറച്ചില്‍ കൊണ്ടൊന്നും മലയാളി വിടുന്ന ലക്ഷണം കാണുന്നില്ല.
 
ഇപ്പോള്‍ ഇതാ 'കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ' എന്ന ഗാനവുമായി ഒരു കൂട്ടം യുവാക്കള്‍ എത്തിയിരിക്കുകയാണ്. മലയാളം റാപ്പ് ശൈലിയിലുള്ള ഗാനമാണിത്. കേരളത്തില്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിവ് ഇല്ല എന്നും, ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും ഇത്ര ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെ ഇല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം കൊച്ചി സ്വദേശിയായ യുവാക്കള്‍ ആണ് വീഡിയോടെ പിന്നില്‍.
 
ആരെയും ലക്‌ഷ്യം വച്ചുള്ള കുറ്റം പറച്ചിലല്ല, എല്ലാവരുടെയും ഒപ്പം നിന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ എന്നിവര്‍ അവകാശപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഠാധിപതിക്ക് ഒരുക്കിയ ‘സിംഹാസനം’ മന്ത്രിയും എംഎല്‍എയും ചെര്‍ന്ന് എടുത്തുമാറ്റി - കലിപ്പോടെ സ്വാമി മടങ്ങിപ്പോയി